KSSPA കൊളച്ചേരി ബ്ലോക്ക് സമ്മേളനം ഒക്ടോബർ 27 ന് നടക്കും

കൊളച്ചേരി : കേരളാ സ്റ്റെറ്റ് സർവ്വീസ് പെന്ഷനേഴ്സ് അസോസിയേഷൻ കൊളച്ചേരി ബ്ലോക്ക് വാർഷിക സമ്മേളനം ഒക്ടോബർ 27 ശനിയാഴ്ച മലപ്പട്ടത്ത് കൊളന്ത ഗാന്ധി സ്മാരക വായനശാലയിൽ വച്ച് നടക്കും.

സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം രാവിലെ 10 മണിക്ക് DCC പ്രസിഡൻറ് ശ്രീ. സതീശൻ പാച്ചേനി നിർവഹിക്കും.

KSSPA ബ്ലോക്ക് പ്രസിഡന്റ് പി.കെ പ്രഭാകരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് എം പി വേലായുധൻ മുഖ്യപ്രഭാഷണം നടത്തും.

ഡോ.കെ.വി ഫിലോമിന ,സി വാസു മാസ്റ്റർ ,കെ.എം ശിവദാസൻ ,എം.വി രാജീവ് ,വി വി ഉപേന്ദ്രൻ, കെ പി ശശിധരൻ ,യു പി കൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും .

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം KSSPA ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.കെ.വി ദാമോദരന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സി.ശ്രീധരൻ, കെ.സി രമണി, എം.പി നാരായണൻ, വി.സരോജിനി ,പി ശിവരാമൻ ,സി വിജയൻ ,എ കെ ശശിധരൻ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും .

തുടർന്ന് വരവ് ചെലവ് കണക്ക് അവതരണവും ,സംഘടനാ ചർച്ച, കൗൺസിൽ യോഗം തിരഞ്ഞെടുപ്പ് എന്നിവ നടക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.