യുവാവ് ഷോക്കേറ്റ് മരിച്ചു

ഇരിട്ടി :  ടി വി കാണുന്നതിനായി കേബിൾ കണക്ഷൻ നൽകുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. പുന്നാട് പടിഞ്ഞാറെ മൂലയിൻ പടിഞ്ഞാറെ വീട്ടിൽ പി.വി.രാജീവൻ  (42)ണ് ഷോക്കേറ്റ് മരിച്ചത്. ഇന്നുച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം വിട്ടിൽ ടി വി കാണുന്നതിനായി കേബിൾ കണക്ഷൻ നൽകുന്നതിനിടെ അബദ്ധത്തിൽ ഷോക്കേൽക്കുകയായിരുന്നു ഷോക്കേറ്റ് പിടഞ്ഞു വീണ രാജീവനെ ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതനായ എം ഗോവിന്ദൻ നമ്പ്യാരുടെയും പി വി ദേവകിയമ്മയുടെയും മകനാണ് രാജീവൻ

ഏറെക്കാലം ബസ് ഓണേർസ് അസോസിയേഷൻ തലശേരി ഓഫീസ് ജീവനക്കാരനായി ജോലി ചെയ്തിരുന്ന രാജീവൻ അവിവാഹിതനാണ്.

സഹോദരങ്ങൾ: മാധവൻ, ചന്ദ്രൻ ,മനോജ്, ശാരദ, പ്രജിത്ത്, ബിന്ദുമൃതദേഹം പോസ്റ്റ്മോർട്ടത്തിനായിപരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: