കാട്ടാമ്പള്ളിയിൽ കാറുകൾ നേർക്കുനേർ കൂട്ടിയിടിച്ചു

കാട്ടമ്പള്ളി: കാട്ടാമ്പള്ളിയില്‍ മൂന്ന് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് പരുക്ക്. കാട്ടാമ്പള്ളി കൈരളി റിസോര്‍ട്ടിന് ഇന്ന് ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. കണ്ണാടിപറമ്പ് ഭാഗത്തു നിന്നു പുതിയതെരു ഭാഗത്തേക്കു വരുകയായിരുന്ന ആള്‍ട്ടോ 800 കാറും പുതിയതെരു ഭാഗത്തുനിന്ന് കണ്ണാടിപറമ്പ് ഭാഗത്തേക്കു വരികയായിരുന്ന മാരുതി 800 കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്. അപകടം നടക്കുമ്പോള്‍ തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റൊരു സിഫ്റ്റ് കാര്‍ പുറകില്‍ വന്നിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ മൂന്നു വാഹനത്തിന്റെയും ചില്ലുകള്‍ തകര്‍ന്നു. കാറുകളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാട്ടാമ്പള്ളി കണ്ണാടിപറമ്പ് റോഡില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. പരിക്കേറ്റവരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: