Advertisements

കാട്ടാമ്പള്ളിയിൽ നിന്നും കഞ്ചാവും ഹാശിശുമായി രണ്ട് പേരെ വളപട്ടണം പൊലിസ് പിടികൂടി

കണ്ണൂർ: കാട്ടാമ്പള്ളിയിൽ നിന്നും കഞ്ചാവും ഹാശിശുമായി രണ്ട് പേരെ വളപട്ടണം പൊലിസ് പിടികൂടി. കാട്ടാമ്പള്ളി സ്വദേശി അഷ്ക്കർ (28), കൊളച്ചേരി സ്വദേശി സയാൻ (25) എന്നിവരെയാണ് പിടികൂടിയത്. ശനിയാഴ്ച വൈകുന്നേരം കാട്ടാമ്പള്ളിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും വളപട്ടണം എസ്.ഐ പി.വിജേഷ്, സിപിഒമാരായ ഉണ്ണികൃഷ്ണൻ,സിനോബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിർദേശപ്രകാരം കണ്ണൂർ ഡിവൈഎസ്പി പിപി സദാനന്ദന്റെ നേതൃത്വത്തിൽ പരിശോധന കർശനമാക്കി വരികയാണ്. ഇതിന്റെ ഭാഗമായി ഭാഗമായി വളപട്ടണം എസ്എച്ച്ഒ എം കൃഷ്ണൻ ഈ പോലീസ് സംഘത്തിന് കർശന പരിശോധനക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇതേ സംഘം തന്നെയാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ബ്രൗൺ ഷുഗർ ഉൾപ്പടെ നിരവധി ലഹരി വസ്തുക്കൾ പിടികൂടി അമ്പതോളം കേസ് രജിസ്റ്റർ ചെയ്തത്. ഈയടുത്ത് വളപട്ടണത്ത് നടന്ന എല്ലാ മോഷണ കേസുകളിലെ പ്രതികളെയും ഇരുപതിലേറെ പിടികിട്ടാപ്പുള്ളികളെയും പിടികൂടിയത് ഈ സംഘത്തിന്റെ പരിശ്രമത്തിന്റെ ഭാഗമാണ്.

– അബൂബക്കർ പുറത്തീൽ.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: