കണ്ണൂർ: വീട്ടില്‍ നട്ട് വളര്‍ത്തുകയായിരുന്ന ആറ് കഞ്ചാവ് ചെടിയുള്പ്പെടെ രണ്ടുപേരെ മുഴക്കുന്ന് പൊലീസ് പിടികൂടി.
കണ്ണൂർ; ഇരിട്ടി: വീട്ടില്‍ നട്ട് വളര്‍ത്തുകയാ യിരുന്ന ആറ് കഞ്ചാവ് ചെടിയുള്പ്പെടെ രണ്ടുപേരെ മുഴക്കുന്ന് പൊലീസ് പിടികൂടി. വിളക്കോട് കുമ്പഞ്ഞാല് കോളനിയിലെ
സുധാകരന്(43), ഇടുക്കി രാമക്കല്‍മേട് സ്വദേശി മനോജ്(30) എന്നിവരെയാണ് മുഴക്കുന്ന് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ട് വിളക്കോട് കുറുക്കന് മുക്കില്‍ വാഹനത്തിലിരുന്ന് കഞ്ചാവ് വലിയ്ക്കുകയായിരുന്ന സംഘത്തെയാണ് ആദ്യം പൊലീസ് പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമ്പഞ്ഞാല് കോളനിയിലെ സുധാകരന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് ചെടികള്‍ പിടികൂടിയത്. ആറ് കഞ്ചാവ് ചെടികളും പ്ലാസ്റ്റിക് ചാക്കിനകത്ത് നിറച്ച മണ്ണില്‍ നട്ട് നനച്ച് വളര്‍ത്തുകയായിരുന്നു. മുഴക്കുന്ന് എസ്ഐ പി വിജേഷ്, സിപിഒ മാരായ എസ് ടി വിനു, ബിജു വാകേരി, നൗഷാദ് മൂപ്പന്, ഗിരീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് കഞ്ചാവ് ചെടികളും പ്രതികളെയും കസ്റ്റഡിയിലെടുത്തത്.