കണ്ണൂരിൽ വ്യാജ നിയമനത്തിനെതിരെ ബി.ജെ.പി പരാതി നല്‍കി

തലശ്ശേരി: ധര്‍മ്മടം സര്‍വ്വീസ് സഹകരണ ബേങ്കില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് ജോലിയില്‍ സ്ഥാനക്കയറ്റം ലഭിച്ചെന്ന പരാതിയില്‍

സി.പി.എം ധര്‍മ്മടം ലോക്കല്‍ സെക്രട്ടറി എന്‍.കെ രവിയുടെ മരുമകന്‍ എന്‍.കെ സന്തോഷിനെ ബേങ്കില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സഹകരണ സംഘം രജിസത്രാര്‍ക്ക് നിവേദനം നല്‍കി. സന്തോഷിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും വ്യാജ ചെക്ക് ഉപയോഗിച്ച് 39 ലക്ഷം രൂപയോളം തട്ടിയെടുത്തവര്‍ക്കെതിരെ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബി.ജെ.പി നിവേദനത്തില്‍ ആവശ്യപ്പെട്ടു.ബി.ജെ.പി ധര്‍മ്മടം മണഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണ സംഘം അസി. രജിസ്ട്രാര്‍ക്കാണ് നിവേദനം നല്‍കിയത.് . ബി.ജെ.പി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, മണ്ഡലം പ്രസിഡണ്ട് പി.ആര്‍.രാജന്‍, മണ്ഡലം ജന:സെക്രട്ടറി ജിനചന്ദ്രന്‍ ,മണ്ഡലം കമ്മറ്റി അംഗം ഗോപീകൃഷ്ണന്‍ മാസ്റ്റര്‍ ,ധര്‍മ്മടം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ഇ.വി.അഭിലാഷ്, എന്നിവര്‍ നിവേദനക സംഘത്തിലുണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: