കമ്പിൽ നഗരമധ്യത്തിൽ അപകടകരമായി നിലകൊണ്ട മരം മുറിച്ചു മാസങ്ങളായിട്ടും മരം അവിടെ നിന്നും മാറ്റാതെ മറ്റൊരപകടത്തിന് കാത്തിരിക്കുന്നു

കമ്പിൽ: അപകടാവസ്ഥയിലായ മരം മുറിച്ച് പാതിവഴിയിലുപേക്ഷിച്ചു. കമ്പിൽ ടൗണിലെ ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തെ അപകടം ക്ഷണിച്ചു വരുത്തും

എന്നതരത്തിൽ വളർന്നു നിന്ന വൻമരം മുറിച്ച് ഒരുമാസമായിട്ടും മരത്തടികൾ മാറ്റാതെ റോഡരികിൽ ഉപേക്ഷിച്ചത്. ഒരു മാസം മുമ്പേ ആണ് മരം കടപുഴകി വീഴും എന്ന ഘട്ടത്തിലാണ് നാറാത്ത് പഞ്ചായത്ത് ഇടപെട്ട് ശാഖകൾ മുറിച്ച് മാറ്റിയെങ്കിലും തായ്ത്തടി മുറിക്കാതെ വിടുകയായിരുന്നു മുറിച്ച ശാഖകളും ചില്ലകളും മരത്തിന്റെ ചുവട്ടിൽ കൂട്ടിയിടുകയും ചെയ്തു .
കമ്പിൽ പുതിയതെരു പ്രധാന റോഡിലെ ബസ്റ്റോപ്പിൽ ആണ് മരം ഉള്ളത് യാത്രക്കാർക്കും മറ്റും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഓട്ടോസ്റ്റാൻഡിൽ എത്തുന്ന യാത്രക്കാർക്കും സമീപത്തുള്ള കടകളിലേക്ക് പോകുന്നവർക്കും കൂടുതൽ പ്രയാസം സൃഷ്ടിക്കുന്നു, കൂടാതെ സ്കൂളിലേക്കു പോകുന്ന കുട്ടികൾക്ക് വഴി നടക്കാനാവാതെ റോഡിൽ കയറിയാണ് നടക്കേണ്ടി വരുന്നത് ഇത് മറ്റൊരു വലീയ അപകടം സൃഷ്ടിക്കുമെന്ന് കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടൽ വേണ്ടപ്പെട്ട അധികൃതരെ ചൂണ്ടിക്കാട്ടുന്നു.
ഫോറസ്റ്റ് അധികൃതരുടെയും പൊതുമരാമത്ത് വകുപ്പിനെയും അനുമതി ലഭിക്കാത്തതാണ് മരം പൂർണമായും മുറിക്കാത്തതും അനുമതിക്കായി ബന്ധപ്പെട്ടവരെ സമീപിച്ചിട്ടുണ്ടെന്നും നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ ശ്യാമള പറഞ്ഞു.

✍️ അനീസ് കണ്ണാടി പറമ്പ

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: