‘ചെക്ക് പോസ്റ്റുകള്‍ വഴി വാഹനങ്ങളില്‍ എത്തുന്നവരെ നിശ്ചിത സ്ഥലങ്ങളിലേ ഇറക്കാവൂ’;ജില്ലാ കലക്ടര്‍

ഇതര സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ വഴി ബസിലും മറ്റു വാഹനങ്ങളിലുമായി  ജില്ലയിലെത്തുന്നവരെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രമേ ഇറക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തും. ഇങ്ങനെ വരുന്നവര്‍ കൃത്യമായി ക്വാറന്റൈനില്‍ പോകുന്നുവെന്ന് ഉറപ്പുവരുത്താനും പൊതുവാഹനങ്ങള്‍ ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കാനും ക്രമീകരണം വരുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി.  ബസുകള്‍ വിവിധ സ്ഥലങ്ങളിലായി ആളുകളെ ഇറക്കി വിടുമ്പോള്‍ അവര്‍ പൊതുവാഹനം ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണിത്. ഇത് രോഗവ്യാപനത്തിന് കാരണമാകും. പുതിയ നിര്‍ദേശ പ്രകാരം വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തുന്നവരെ നിശ്ചിത  കേന്ദ്രങ്ങളില്‍ എത്തിക്കുകയും അവിടെ നിന്നും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്യുക. എത്തിച്ചേരുന്നവരുടെ ക്വാറന്റൈന്‍ ഉറപ്പു വരുത്തുന്നതിനായി കേന്ദ്രങ്ങളില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്.
പയ്യന്നൂര്‍ പെരുമ്പ, തളിപ്പറമ്പ് കാക്കത്തോട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന് സമീപം, തലശ്ശേരി ട്രാഫിക് പോലീസ് സ്റ്റേഷന് സമീപം എന്നിവിടങ്ങളിലാണ് ആളുകളെ ഇറക്കേണ്ടത്. കേന്ദ്രങ്ങളില്‍ നിന്നും വീടുകളില്‍ എത്തുന്നതിനുള്ള വാഹന സൗകര്യം സ്വന്തമായി ഏര്‍പ്പാട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: