യാക്കൂബ് വധക്കേസ് ; അഞ്ച് ആർ എസ് എസുകാർ കുറ്റക്കാർ

കണ്ണൂര്‍ യാക്കൂബ് വധക്കേസില്‍ അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. കേസിലെ ആറു മുതല്‍ 16 വരെയുള്ള പ്രതികളെ കോടതി വെറുതെവിട്ടു.ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെ ആറുമുതല്‍ 16 വരെയുള്ള പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കീഴൂര്‍ മീത്തലെ പുന്നാട് ദീപം ഹൗസില്‍ ശങ്കരന്‍ , അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് , തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ്, കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍, കീഴൂര്‍ പുന്നാട് കാറാട്ട് ഹൗസില്‍ പി.കാവ്യേഷ് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.