മാധ്യമപ്രവർത്തകനെയും ഭാര്യയെയും ബന്ദിയാക്കി കവർച്ചചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ

മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും ബന്ദിയാക്കി വീട് കവർച്ചചെയ്ത സംഭവത്തിൽ പ്രതി പിടിയിൽ . മാതൃഭൂമി ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രൻറെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ ബംഗാൾ സ്വദേശി മുഹമ്മദ് ഹിലാൽ ആണ് പിടിയിലായത് .പ്രതിയെ കണ്ടെത്താൻ പോലീസ് പരിശോധിച്ചത് 12 ലക്ഷം ഫോൺ കോളുകളാണ് . 18 മൊബൈൽ ടവർ പരിധിയിലെ ഫോൺ കോളുകളാണ് പരിശോധിച്ചത് .
കവർച്ച നടത്തിയ ശേഷം ബംഗ്ലാദേശിലേക്ക് കടന്ന പ്രതികളിൽ ഒരാളെയാണ് പോലീസ് അതി സാഹസികമായി ഡൽഹിയിൽ വച്ച് അറസ്റ് ചെയ്തത് .അന്വേഷണ ചുമതലയുള്ള കണ്ണൂർ സിറ്റി സി ഐ പ്രദീപൻ കണ്ണിപൊയിലും സംഘവുമാണ് പ്രതിയെ അറസ്റ് ചെയ്തത് .സംശയത്തെ തുടർന്ന് പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്ത ബംഗ്ലാദേശുകാരനായ മോഷ്ടാവിനെ മുന്നിൽ നിർത്തി പോലീസ് നടത്തിയ നീക്കങ്ങളാണ് പ്രതിയെ വലയിലാക്കിയത് .കസ്റ്റഡിലെടുത്ത ഇയാൾക്ക് കണ്ണൂരിലെ കവർച്ചയുമായി ബന്ധമില്ലെന്ന് മനസിലായതോടെ പോലീസ് കവർച്ചാ സംഘത്തെ പിടികൂടാൻ ഇയാളുടെ സഹായം തേടുകയായിരുന്നു .