1.200 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ എക്സൈസ് ഇൻറലിജൻസ് ബ്യൂറോ ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ സതീഷ് കുമാറും പാർട്ടിയും കണ്ണൂർ എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ 1.100 കി.ഗ്രാം കഞ്ചാവുമായി പാലക്കാട് നെന്മാറ സ്വദേശി ശിവകുമാർ .കെ (38/19) എന്നയാളെ ഇന്ന് പുലർച്ചേ 4 മണിക്ക് തളിപ്പറമ്പ് ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് നടത്തിയ പരിശോധനയിൽ അതിസാഹസികമായാണ് ടിയാനെ പിടികൂടിയത്.കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് പാലക്കാടിൽ നിന്നുമാണ് ടിയാനെ എത്തിച്ചത് .ആദ്യം കണ്ണൂരിൽ എത്താൻ പറഞ്ഞു അവിടെ എക്സൈസ് സംഘം എത്തുമ്പോഴേക്കും ടിയാൻ അവിടെ നിന്ന് സ്ഥലം മാറ്റി തളിപ്പറമ്പിൽ എത്താൻ പറയുകയും പിന്നീട് എക്സൈസ് സംഘം രണ്ട് ടീമായി തളിപ്പറമ്പിൽ എത്തുകയും അവിടെ വെച്ചാണ് ടിയാനെ അറസ്റ്റ് ചെയ്തത്. കുറേ ദിവസമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ ഷാഡോ സംഘവും ഇന്റലിജൻസ് ടീമും ടിയാന് വേണ്ടി വലവെച്ച് നിൽക്കുന്നത് .വേഷപ്രച്ചന മായാണ് എക്സൈസുകാർ എത്തിയത് . പ്രതിയെ പിടികൂടി NDPS കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു.പാർട്ടിയിൽ സിജിൽ.വി.പി. (പ്രിവന്റീവ് ഓഫീസർ ),ഇൻറലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ മാരായ സുധീർ.KT, ദിലീപ്.CV, വിനോദ് VK, സിവിൽ എക്‌സൈസ് ഓഫീസർ മാരായ പുരുഷോത്തമൻ ചിറമ്മൽ, റിഷാദ് സി.എച്ച്.രജിത് കുമാർ എൻ, ഗണേഷ് ബാബു .പി. വി, എക്‌സൈസ് ഡ്രൈവർ ഇസ്മയിൽ കെ.എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

sii

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: