എടക്കാട് മോഷണം വർദ്ധിക്കുന്നു

എടക്കാട്: എടക്കാടും പരിസര പ്രദേശങ്ങളിലും മോഷണം വർദ്ധിക്കുന്നു. ഇന്നലെ രാത്രി ബൈപാസ് റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ലോറികളിൽ നിന്നും അരലക്ഷം രൂപയോളം വിലവരുന്ന ഡീസലും, ടയറുമാണ് മോഷ്ടാക്കൾ അതിവിദഗ്ദ്ധമായി മോഷ്ടിച്ചത്.കൂടാതെ ഒരാഴ്ച്ച മുമ്പാണ് ആൾ താമസമുള്ള വീട്ടിൽ നിന്നും രാത്രി 11 മണിക്ക് സ്വർണ്ണാഭരണങ്ങൾ കവർന്നതും, ബീച്ച് റോഡിനടുത്തുള്ള ഒരു എൻജിനിയറുടെ വീട്ടിൽ മോഷണം ശ്രമം നടന്നതും, മുച്ചിലോട്ട് കാവിന് സമീപത്തുള്ള യുവാവിന്റെ രണ്ട് ലോറികൾ മോഷണം പോയതും.എന്നാൽ ദിവസങ്ങൾക്ക് ശേഷം ലോറികൾ കാഞ്ഞങ്ങാട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: