സംസ്ഥാന തല സൂപ്പർ പേഴ്സനാലിറ്റി കോണ്ടസ്റ്റ് സെപ്തംബർ 25 ബുധനാഴ്ച

Kannur Kerala

കണ്ണൂർ :- ജെ സി ഐ ഇന്ത്യ സോൺ 19, ജെസി ഐ കണ്ണൂർ ഹാൻറലൂം സിറ്റി & വി.കെ കൃഷ്ണമേനോൻ മെമ്മോറിയൽ വുമൺസ് കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാന തല സൂപ്പർ പേഴ്സണാലിറ്റി കോണ്ടസ്റ്റ് സെപ്തംബർ 25 ബുധനാഴ്ച കണ്ണൂർ പള്ളിക്കുന്ന് വി.കെ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ വച്ച് നടത്തപ്പെടുന്നു. കോളേജ് വിദ്യാർത്ഥികൾക്കായാണ് മത്സരം നടത്തപ്പെടുന്നത്.. രാവിലെ 9.30 മുതൽ വൈകിട്ട് 5 മണി വരെയാണ് മത്സരം.
വിജയികളായ ഒന്നാം സ്ഥാനക്കാർക്ക് 10,000/- രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 7,000/- രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാർക്ക് 5,000 /- രൂപയും ട്രോഫിയും നാലാം സ്ഥാനക്കാർക്ക് 3,000/- രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുന്നതാണ്.
വൈകിട്ട് നടക്കുന്ന അവാർഡ് ദാന ചടങ്ങ് തുറമുഖ – മ്യൂസിയം വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ 9946554161, 940005944 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.