Advertisements

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ​യും ഭാ​ര്യ​യേ​യും കെ​ട്ടി​യി​ട്ട് ക​വ​ര്‍​ച്ച; പ്ര​തി​യെ ക​ണ്ണൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും

ക​ണ്ണൂ​ര്‍: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ വി​നോ​ദ് ച​ന്ദ്ര​നെ​യും ഭാ​ര്യ​യേ​യും കെ​ട്ടി​യി​ട്ട ശേ​ഷം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മു​ള്‍​പ്പെ​ടെ 20 ല​ക്ഷം രൂ​പ​യു​ടെ മു​ത​ലു​ക​ള്‍ ക​വ​ര്‍​ന്ന കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ ക​ണ്ണൂ​ര്‍ പോ​ലീ​സ് ഇ​ന്ന് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. ക​ര്‍​ണാ​ട​ക​യി​ല്‍ ക​വ​ര്‍​ച്ച​യ്ക്കി​ടെ ഒ​രാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഹു​ബ്ലി ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് പ്രി​ഷ്കൂ​ര്‍ ജി​ല്ല​യി​ലെ മു​ത്ത​ലി​ബി​ന്‍റെ മ​ക​ന്‍ മാ​ണി​ക് സ​ര്‍​ക്കാ​രി​നെ (35) യാ​ണ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. 2018 സെ​പ്റ്റം​ബ​ര്‍ ആ​റി​നാ​യി​രു​ന്നു വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന സം​ഘം ഇ​രു​വ​രെ​യും ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​വും പ​ണ​വു​മു​ള്‍​പ്പെ​ടെ ക​വ​ര്‍​ന്ന​ത്. ഈ ​കേ​സി​ല്‍ നേ​ര​ത്തെ ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. മൊ​ത്തം ആ​റു​പ്ര​തി​ക​ളാ​ണ് ഈ ​കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: