തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവുമായി എടക്കാട് സ്വദേശി പിടിയിൽ
തലശ്ശേരി : തലശ്ശേരി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കണ്ണൂര്‍ എക്സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച
രഹസ്യ നിര്‍ദേശത്തെ തുടര്‍ന്ന് തലശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ മനോഹരന് പയ്യനും സംഘവുമാണ് മൂന്ന് കിലോ കഞ്ചാവുമായ് യുവാവിനെ പിടികൂടിയത.് എടക്കാട് സ്വദേശി വി.പി സുബീഷിനെ(21)യാണ് അറസ്റ്റ് ചെയ്തത്.
ന്യൂമാഹി കിടാരംകുന്നില്‍ വെച്ചാണ് സഞ്ചിയില്‍ കഞ്ചാവുമായ് വരികയായിരുന്ന പ്രതിയെ എക്സൈസ് സംഘം പിടികൂടിയത.് അസി.എക്സൈസ് ഇന്‍സ്പെകടര്‍ കെ.പി പ്രമോദ്, പ്രിവന്റീവ് ഓഫീസര്‍ പ്രദീഷ് ചന്ദ്രന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ടി.സന്തോഷ്,സി.പി ശ്രീധരന്, മുഹമ്മദ് ഹബീബ് ഉള്‍പ്പെട്ട സംഘമാണ് ഇന്ന് കാലത്ത് എട്ട് മണിയോടെ കഞ്ചാവുമായ് യുവാവിനെ കസ്റ്റഡിയിലെടുത്തത.് പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്.