വാഹന പരിശോധന പുതിയ നിർദേശവുമായി പോലീസ് മേധാവി : ലൈസന്‍സ് മൊബൈലിൽ കാണിക്കാം

വാഹനപരിശോധനക്കുവരുന്ന പൊലീസുകാര്‍ക്ക് ഇനി ലൈസന്‍സിന്റെ കടലാസ് പകര്‍പ്പുകള്‍ കാണിക്കേണ്ട,

പകരം ഇവയുടെ ഇ കോപ്പി മൊബൈലില്‍ കാണിച്ചാലും മതി. എം പരിവാഹൻ ആപ്പിൽ സ‌്കാൻ ചെയ‌്ത‌് സൂക്ഷിച്ച ഡിജിറ്റൽ രേഖകള്‍ വേണം കാണിക്കേണ്ടതെന്നുമാത്രം.

എം പരിവാഹൻ ആപ്പിൽ സ‌്കാൻ ചെയ‌്ത‌് ഡിജിലോക്കര്‍ സംവിധാനത്തിലൂടെ സുരക്ഷിതമാക്കിയ വ്യക്തിവിവര രേഖകകള്‍ നിയമപരമായ രേഖയായി അംഗീകരിക്കണമെന്ന‌് സംസ്ഥാന പൊലീസ് മേധാവി ലോക‌്‌നാഥ‌് ബെഹ‌്റ നിർദേശിച്ചു. വാഹനപരിശോധനയ‌്ക്കിടെ അധികാരികൾ ആവശ്യപ്പെടുന്നപക്ഷം മൊബൈലിൽ ഇൻസ്റ്റാൾ ചെയ‌്ത ഡിജി ലോക്കറിലെ രേഖകളുടെ ഡിജിറ്റൽ പതിപ്പ് കാണിച്ചാൽ മതി.

നിയമലംഘനം നടന്നാൽ രേഖകൾ പിടിച്ചെടുക്കാതെ ആ വിവരം ഡിജി ലോക്കറിൽ രേഖപ്പെടുത്താനുള്ള സംവിധാനമുണ്ട്.
കടലാസ് രേഖകൾ സ്കാൻ ചെയ്ത് സ്വയം ഡിജിറ്റെസ് ചെയ്യുകയും ഇ‐ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തി ഡിജി ലോക്കറിൽ സൂക്ഷിക്കാവുന്നതുമാണ്.മൊബൈൽ ഫോൺ, ടാബ‌് തുടങ്ങിയവയിൽ ഡിജി ലോക്കറിന്റെ ആപ്ലിക്കേഷൻ സജ്ജമാക്കിയവർക്ക‌് രേഖകൾ ആവശ്യമുള്ളപ്പോൾ ഔദ്യോഗികമായി പ്രദര്‍ശിപ്പിക്കാം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.