കോഴിക്കോട് ബീച്ച് ആശുപത്രിയിൽ 23 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയിൽ

കോഴിക്കോട്: ബീച്ച് ഗവ. ജനറൽ ആശുപത്രിയിൽ 23 വൃദ്ധരെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചികിത്സയ്ക്കായി ബന്ധുക്കൾ എത്തിച്ച്

ആശുപത്രിയിൽ ഉപേക്ഷിക്കുകയായിരുന്നു പലരേയും. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അമ്പത് വയസിലേറെ പ്രായമുള്ളവരാണ് ആശുപത്രിയിൽ ഉള്ളത്.
ആശുപത്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തെരുവിന്റെ മക്കൾ എന്ന സന്നദ്ധ സംഘടനാ പ്രവർത്തകരാണ് ഇവരെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രണ്ട് മാസമായി ഇവർക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്നത് ഈ സംഘടനയാണ്.
ചുരുക്കം ചിലരെ മെഡിക്കൽ കോളജിൽ നിന്നും ചിലരെ തെരുവിൽ നിന്നുമാണ് എത്തിച്ചിട്ടുള്ളത്. മലയാളികൾക്ക് പുറമേ കന്നട, ഹിന്ദി, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരും കൂട്ടത്തിലുണ്ട്.
സംഭവമറിഞ്ഞ് ലീഗൽ അഥോറിറ്റി സെക്രട്ടറി എം.പി. ജയരാജ് ആശുപത്രിയിലെത്തി രോഗികളിൽ നിന്ന് നേരിട്ട് വിവരങ്ങൾ ശേഖരിച്ചു. ബന്ധുക്കൾ ഉണ്ടായിട്ടും സംരക്ഷിക്കാത്തവർക്കെതിരേ കർശന നടപടി എടുക്കുമെന്നും വയോജന സുരക്ഷ നിയമപ്രകാരം സംരക്ഷണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.