കണ്ണൂർ:നഷ്ടപ്പെടുന്ന സംസ്കാരം തിരിച്ചുപിടിക്കാൻ ജനമൈത്രി പോലീസിനോടൊപ്പം നാട്ടുകാരും

കൂത്തുപറമ്പ്: വളര്‍ന്നുവരുന്ന തലമുറയില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വ്യാപകമാകുകയും പരിസ്ഥിതിക്ക് കോട്ടമുണ്ടാകുകയും

കായിക സംസ്‌കാരം നഷ്ടപ്പെടുകയും ചെയ്യുമ്പോള്‍ ഇവയെല്ലാം തിരികെ പിടിക്കാന്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ കൂട്ടായ്മയൊരുക്കി ഊര്‍പ്പള്ളി ഗ്രാമം മാതൃകയായപ്പോൾ അവർക്ക് പിന്തുണയുമായി ജന മൈത്രി പോലീസും . വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും പള്ളികമ്മറ്റി സമുദായ സംഘടനകളും പ്രവാസികളുമെല്ലാം കൈകോര്‍ത്താണ് ‘സേവ് ഊര്‍പ്പള്ളി’ എന്ന പേരില്‍ കൂട്ടായ്മക്ക് രൂപം കൊടുത്തത്.കൂട്ടായ്മ ലക്ഷ്യ മിട്ട കാര്യങ്ങൾ ചെയ്തു തീർക്കാനായി ജന മൈത്രി പോലീസ് ഊർപള്ളി ഗ്രാമത്തെ തന്നെ ദത്തെടുക്കുകയാണ്.

എല്‍ പി സ്‌കൂള്‍ തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കി അവരിലെ കായിക വാസന വളര്‍ത്തിയെടുത്ത് ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, ഹോക്കി തുടങ്ങിയ കായിക മേഖലകളിലേക്ക് വഴിതിരിച്ചുവിടുകയെന്നതാണ് ഒരു ലക്ഷ്യം. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ഗ്രാമപ്രദേശങ്ങളിലും വ്യാപകമാകുന്നതിനെതിരെ പ്രദേശത്തെ മുഴുവനാളുകളെയും സംഘടിപ്പിച്ചുകൊണ്ട്് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് മറ്റൊരു ലക്ഷ്യം.
മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ് നാശോന്മുഖമാകുന്ന അഞ്ചരക്കണ്ടി പുഴയെ തിരിച്ചുപിടിക്കുക, പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കുക, രക്ഷിതാക്കള്‍ക്ക് വിവിധ വിഷയങ്ങളില്‍ ബോധവത്കരണം നടത്തുക തുടങ്ങിയവയും ഉദ്ദേശലക്ഷ്യങ്ങളാണ്.

പ്രവർത്തനത്തിന്റെ ഭാഗമായി അഞ്ചരക്കണ്ടി പുഴയുടെ ഊര്‍പ്പള്ളി ഭാഗം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ശുചീകരിച്ചിരുന്നു. സ്കൂൾ അവധി കാലത്തു കുട്ടികൾക്കായി കായിക പരിശീലനം, ലോക കപ്പ്‌ ഫുട്ബോൾ സമയത്തു കായിക ക്വിസ്, വ്യക്തിത്വ വികസന ക്ലാസ്സ്‌ , തുടങ്ങിയവ സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ജന മൈത്രി പോലീസ് ഊർപള്ളി ഗ്രാമത്തെ ദത്തേക്കുകുന്നത്.ഊർപള്ളി സ്കൂളിൽ നടന്ന ദത്തെടുക്കൽ പ്രഖ്യാപന കൺവെൻഷൻ കൂത്തുപറമ്പ് എസ് ഐ കെ വി നിഷിത് ഉദ്ഘാടനം ചെയ്തു. പി പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. നൂറുദ്ധീൻ പാറയിൽ , പ്രദീപൻ തൈക്കണ്ടി, ഷമീർ ഊർപ്പള്ളി, പി കെ റഹീം, ഷിജാദ് , എൻ അബ്ദുൽ ഖാദർ, ഒ കെ ശരത് തുടങ്ങിയവർ സംസാരിച്ചു
ഫോട്ടോ
ദത്തെടുക്കൽ പ്രഖ്യാപന കണ്വെൻഷൻ എസ് ഐ കെ വി നിഷിത് ഉദ്ഘടനം ചെയുന്നു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.