ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോരുന്നു; ആളുകളെ ഒഴിപ്പിച്ചു,

കോഴിക്കോട്-തൃശൂര്‍ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു;
ദേശീയ പാതയിൽ ടാങ്കർ ലോറി മറിഞ്ഞ്

വാതകം ചോരുന്നു. മലപ്പുറം പാണബ്രയിൽ ഇന്ന് പുലർച്ചെ ഐഒസിയുടെ ലോറിയാണ് മറിഞ്ഞത്. അതേസമയം, ചോർച്ചയടക്കാൻ മണിക്കൂറുകളെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

സമീപ സ്ഥലങ്ങളിലെ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അരക്കിലോമീറ്റർ ചുറ്റളവിൽ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചു. പ്രദേശത്തെ വൈദ്യുതബന്ധം വിച്ഛേദിച്ചു. ഒപ്പം സമീപ പ്രദേശങ്ങളിൽ തീ കത്തിക്കരുതെന്ന് കർശന നിർദ്ദേശം പുറപ്പെടുവിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: