ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ കേരളത്തിന് 700 കോടി രൂപ നൽകും

പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേകം പദ്ധതി തയ്യാറാക്കാന്‍ കേരള സര്‍ക്കാറിന്റെ തീരുമാനം. ഇതിനായി പ്രത്യേക നിയമസഭായോഗം വിളിക്കാനും തീരുമാനിച്ചു. കേരളത്തിന് വിവിധ കോണുകളില്‍ നിന്നും സഹായ വാഗ്ദാനം ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ദുരിതാശ്വസ പ്രവര്‍ത്തനങ്ങള്‍ക്കായി യുഎഇ കേരളത്തിന് 700 കോടി രൂപ വാഗ്ദനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇക്കാര്യം പ്രധാനമന്ത്രിയെ യുഎഇ ഭരണാധികാരികള്‍ അറിയിച്ചിട്ടുണ്ട്. കേരളത്തോടുള്ള യുഎഇ ഭരണാധികാരികളുടെ കരുതലിന് പ്രത്യേകം നന്ദി അറിയിക്കുന്നതായും പിണറായി വിജയന്‍ വ്യക്തമാക്കി.

പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ യൂസഫലി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനെ കണ്ടപ്പോളാണ് അവര്‍ ഇക്കാര്യം അറിയിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ എം എ യൂസഫലിയാണ് ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രളയക്കെടുതി നേരിടുന്നതു സംബന്ധിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 30ന് ചേരാനും ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: