പോലീസ് കോൺസ്റ്റബിൾ കൽപ്പാത്തി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മയ്യഴി: പോണ്ടിച്ചേരി പോലീസിലെ ഹെഡ് കോൺസ്റ്റബിൾ മയ്യഴി പാറക്കല്‍ സ്വദേശി

ദേവാനന്ദ് (44) വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കൽപ്പാത്തി പുഴയിലാണ് ജഡം കാണാനായത്. തിരിച്ചറിയൽ കാർഡ് ഉളളത് കൊണ്ടാണ് ആളെ തിരിച്ചറിഞ്ഞത്.
16 ന് കുടുംബസമേതം പോണ്ടിച്ചേരിയിൽ നിന്നും മാഹിയിലേക്ക് തിരിച്ചതായിരുന്നു. മഴയും പ്രളയവും കാരണം തീവണ്ടി സേലം വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് ബസ്സിൽ പാലക്കാട് എത്തിയ ശേഷം കുടുംബത്തിന് വേണ്ടി ഭക്ഷണം വാങ്ങാൻ പുറത്തു പോയതായിരുന്നു.
പിന്നെ ആളെ കാണാതാവുകയായിരുന്നു.

ഭാര്യ : ഹേമമാലിനി
മക്കൾ: അമയ, ദേവനന്ദ

സഹോദരങ്ങൾ:
ദയാനന്ദ്, ലസിത, സുധീഷ്, പരേതയായ തുളസി

സംസ്കാരം ചൊവ്വാഴ്ച

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: