കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് പയ്യന്നൂർ, മൊകേരി, പെരിങ്ങത്തൂർ, കോട്ടയം മലബാർ സ്വദേശികൾക്ക്

കണ്ണൂർ : കണ്ണൂരിൽ ഇന്ന് (21 :05 :2020 ) കോവിഡ് ബാധ സ്ഥിരീകരിച്ചത് പയ്യന്നൂർ ,മൊകേരി ,പെരിങ്ങത്തൂർ ,കോട്ടയംമലബാർ സ്വദേശികൾക്ക്. പയ്യന്നൂർ നഗരസഭ പരിധിയിൽ താമസിക്കുന്ന 45 വയസുകാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇവർ ആറാം തീയ്യതി ചെന്നൈയിൽ നിന്നും നാട്ടിൽ തിരിച്ചെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

മൊകേരി സ്വദേശിയും ഇപ്പോൾ ചൊക്ലിയിൽ താമസിക്കുകയും ചെയ്യുന്ന 59 വയസുള്ള പുരുഷനാണ് രോഗബാധ ഉണ്ടായത് .ഇയാൾ മുംബൈയിൽ നിന്നും ഒൻപതാം തീയ്യതി നാട്ടിലേക്ക് തിരിച്ചെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

പെരിങ്ങത്തൂർ സ്വദേശിയായ 67 വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ഇയാൾ ഗുജറാത്തിൽനിന്നും

ഒൻപതാം തീയ്യതി നാട്ടിലേക്ക് തിരിച്ചെത്തി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

കോട്ടയം മലബാർ സ്വദേശിയായ 70 വയസുള്ള പുരുഷനാണ് രോഗബാധ ഉണ്ടായത്. ഇയാൾ രാജധാനി എക്സ് പ്രസ്സിൽ പതിനാറാം തീയ്യതി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: