ഗൃഹപ്രവേശനം കഴിഞ്ഞ് രണ്ടാം നാൾ കള്ളനെത്തി ; മോഷണകഥ ഇങ്ങനെ

കണ്ണൂർ ചിറ്റാരിപ്പറമ്പിൽ ഇരട്ടക്കുളങ്ങരയില്‍ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് രണ്ടാം നാള്‍ വീട്ടില്‍ കള്ളന്‍ കയറി. ഇരട്ട ക്കുളങ്ങരയില്‍ പുതിയപുരയില്‍ പി.പി.സുനീഷിന്‍റെ വീട്ടില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കള്ളന്‍ കയറിയത്. അടുക്കളവാതിലിന്‍റെ പൂട്ട് പൊളിച്ച്‌ കടന്ന കള്ളന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ബെര്‍ത്ത് ഡേ കേക്കും പലഹാരങ്ങളുമാണ് ആദ്യം അകത്താക്കിയത്. പിന്നാലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 22,000 രൂപയും രണ്ട് പവന്‍റെ സ്വര്‍ണവളയും കമ്മലുകളും മോഷ്ടിച്ചു കടക്കുകയായിരുന്നു. വീട്ടില്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ആഹാര വസ്തുകള്‍ വീടിന് പിന്നിലെ കിണറ്റിന്‍കരയില്‍ ഇരുന്നാണ് കഴിച്ചതെന്ന് കരുതുന്നത്. ഇവിടെ നിന്നും ഭക്ഷണാവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. കണ്ണവം പോലീസും ഡോഗ് സ്‌ക്വാഡും വീട്ടില്‍ വിശദമായ പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.