പത്തനംതിട്ടയിൽ എല്‍ഡിഎഫ് ?

പത്തനംതിട്ട മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് വിജയിക്കുമെന്ന് കെെരളി ന്യൂസ്-സിഇഎസ് പോസ്റ്റ് പോള്‍ സര്‍വെ. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ഏറെ വിശ്വാസം പ്രകടിപ്പിച്ച മണ്ഡലത്തില്‍ യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി രണ്ടാം സ്ഥാനത്ത് എത്തുമ്പോള്‍ ബിജെപിക്ക് മൂന്നാം സ്ഥാനമാണ് സര്‍വെ നല്‍കുന്നത്. നേരിയ വ്യത്യാസത്തിലാണ് വീണ ജോര്‍ജിന് സര്‍വ്വേ വിജയം പറയുന്നത്.വീണാ ജോര്‍ജിന് 34.6 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ ആന്‍റോ ആന്‍റണി 34.3 ശതമാനം വോട്ട് നേടും. ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് വ്യത്യാസം. കെ സുരേന്ദ്രന്‍ 29.2 ശതമാനം വോട്ട് നേടുമെന്നും സര്‍വെ പറയുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.