എരഞ്ഞോളി മൂസ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി

ജാസ് മ്യൂസിക് ഇൻസ്റ്റിട്ട്യൂട്ടിന്റെ ആഭിമുഖ്യത്തിൽ എരഞ്ഞോളി മൂസ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.പ്രൊഫ.എ.പി.സുബൈർ ഉദ്ഘാടനം ചെയ്തു. പാട്ടിന്റെ ചേല് പോലെ കാരുണ്യവാനായ മഹാഗായകനായിരുന്നു മൂസക്കയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചു.ഉസ്മാൻ പി. വടക്കുമ്പാട് അധ്യക്ഷത വഹിച്ചു.എ.പ്രദീപ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഉസീബ് ഉമ്മലിൽ, കണ്ണൂർ ഷാഫി, ബക്കർ തോട്ടുമ്മൽ, ഫസൽ നാദാപുരം, മുജീബ് ഉമ്മലിൽ, മൂസക്കയുടെ മകൻ പി.നസീർ, ഫസൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.ജാഫർ ജാസ് സ്വാഗതവും ഷെമീർ ചൊയ്സ് നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.