ഫെസ്റ്റിവൽ ഓഫ് ഫ്രീഡം പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു.

കണ്ണൂർ: “സ്വാതന്ത്ര്യത്തിന്റെ ചിറകിലേറി ബഹുസ്വരതയുടെ ലോകത്തേക്ക് ” എന്ന മുദ്രാവാക്യം ഉയർത്തി എസ് എഫ് ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 31ന് കണ്ണൂരിൽ വെച്ച് സംഘടിപ്പിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഫ്രീഡം പരിപാടിയുടെ ലോഗോ പി ജയരാജൻ എസ് എഫ് ഐ കേന്ദ്ര കമ്മിറ്റിയംഗം എ പി അൻവീറിന് നൽകി പ്രകാശനം ചെയ്തു. ഷിബിൻ കാനായി, സി പി ഷിജു, പ്രജീഷ് ബാബു എന്നിവർ പങ്കെടുത്തു. കെ വി ശ്രീരാഗ് കണ്ണപുരമാണ് ലോഗോ രൂപകൽപന ചെയ്തത്. ജനുവരി 31 വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവൽ ഓഫ് ഫ്രീഡം പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ക്യാമ്പസ് പ്രതിഭകളും പങ്കെടുക്കും. തുടർന്ന് രാത്രി 10 മണി വരെ വിവിധ കലാപരിപാടികൾ അരങ്ങേറും.

ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം ജില്ലയിൽ രണ്ട് സ്റ്റുഡൻസ് ഫ്രീഡം മാർച്ചുകൾ ജനുവരി 28,29 തീയ്യതികളിൽ കലാലയങ്ങളിൽ പര്യടനം നടത്തും. ജില്ലാ സെക്രട്ടറി ഷിബിൻ കാനായി ലീഡറായ വടക്കൻ മേഖല സ്റ്റുഡൻസ് ഫ്രീഡം മാർച്ച് സ്വാതന്ത്ര്യ സമര പാരമ്പര്യമുള്ള ഉപ്പ് സത്യാഗ്രഹം നടന്ന പയ്യന്നൂർ ഉളിയത്ത് കടവിൽ നിന്നും ആരംഭിച്ച് കണ്ണൂർ കൃഷ്ണമേനോൻ വനിതാ കോളേജിൽ സമാപിക്കും. ജില്ലാ പ്രസിഡണ്ട് സി പി ഷിജു ലീഡറായ തെക്കൻ മേഖലാ മാർച്ച് അബുവിനെയും ചാത്തുക്കുട്ടിയെയും വെടിവെച്ച് കൊലപ്പെടുത്തിയ തലശ്ശേരി ജവഹർഘട്ടിൽ നിന്നും ആരംഭിച്ച് കണ്ണൂർ എസ് എൻ കോളേജിൽ സമാപിക്കും. ബൈക്ക് റാലിയായിട്ടാണ് സ്റ്റുഡൻസ് ഫ്രീഡം മാർച്ച് സംഘടിപ്പിക്കുന്നത്.

ഫെസ്റ്റിവലിന്റെ പ്രചരണാർത്ഥം വിവിധ കലാലയങ്ങളിൽ ഫിലിം ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, മ്യൂസിക് ഫ്യൂഷൻ, തെരുവ് നാടക മത്സരം, പ്രസംഗ മത്സരം, നവോത്ഥാന ക്വിസ്സ് മത്സരം, കളർ ഫെസ്റ്റ് (ചിത്രകാരൻമാരുടെ കൂട്ടായ്മ), മണൽ ശിൽപ നിർമ്മാണം എന്നിവയും സംഘടിപ്പിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: