ചക്കരക്കല്ലിലെ മാല മോഷണക്കേസിലെ യഥാർത്ഥ പ്രതിയെ പിടികൂടിയതിന് പിന്നാലെ മോഷണം നടത്താനുപയോഗിച്ച വാഹനം കണ്ടെത്തി

കണ്ണൂർ ചക്കരക്കല്ലിൽ ചെയ്യാത്ത കുറ്റത്തിന് പ്രവാസിയായ ജയിലിടച്ച കേസിൽ യഥാർഥ പ്രതിയെ പിടികൂടിയതിനു പിന്നാലെ സഞ്ചരിക്കാനുപയോഗിച്ച സ്കൂട്ടറും കണ്ടെത്തി. കവർച്ച ചെയ്ത മാല തലശേരിയിലെ സ്വർണക്കടയിലാണ് വിറ്റത്. മാഹി അഴിയൂർ സ്വദേശി ശരത് വത്സരാജിനെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയെന്ന് തെറ്റിധരിച്ച് മകളുടെ വിവാഹത്തിനായി നാട്ടിലെത്തിയ കതിരൂർ സ്വദേശി താജുദ്ദീനെ അമ്പത്തിനാല് ദിവസം ജയിലിലടച്ചത് വൻ വിവാദമായിരുന്നു.

കോഴിക്കോട് സബ് ജയിലിൽ ഓൺലൈൻ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയവേയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ അഞ്ചിന് ഉച്ചയ്ക്കാണ് ബസിറങ്ങി പോവുകയായിരുന്ന വീട്ടമ്മയുടെ അഞ്ചര പവൻ മാല ശരത് തട്ടിപ്പറിച്ചത്. പ്രദേശത്തു നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ സാമ്യം തോന്നിയ താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബാംഗങ്ങളും മാല നഷ്ട്ടപ്പെട്ട വീട്ടമ്മയും സിസിടിവിയിലുള്ളത് താജുദ്ദീനണെന്ന് മൊഴി നൽകുകയും ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: