ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന ഫാത്തിമ

കൊച്ചി: ശബരിമല ദര്ശനത്തിനായി സ്ത്രീകള് എത്തിയാല് ക്ഷേത്രം അശുദ്ധമാകുമെന്ന് പറഞ്ഞ തന്ത്രിക്കെതിരെ നിയമ നടപടിക്കൊരുങ്ങി

രഹ്ന ഫാത്തിമ.സ്ത്രീത്വത്തെയാണ് തന്ത്രി അപമാനിച്ചത് എന്നും രഹ്ന പറഞ്ഞു . ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല ശബരിമലയില് പോയതെന്നും ഇത്തരം മാനസിക അവസ്ഥയിലുള്ളവര് അവിടെയുള്ളിടത്തോളം ശബരിമലയില് അയ്യപ്പ ദര്ശനത്തിനായി പോകില്ല എന്നും രഹ്ന ഫാത്തിമ വ്യക്തമാക്കി . അയ്യപ്പ ദര്ശനത്തിനായി എത്തുന്നതിന് മുന്പ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണില് ബന്ധപ്പെട്ടിരുന്നു എന്നും സുരക്ഷ ഉറപ്പ് വരുത്തുമെന്ന നിര്ദ്ദേശത്തെ തുടര്ന്നാണ് പമ്ബയില് എത്തിയതെന്നും രഹ്ന ഫാത്തിമ പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: