തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ല; ദേവസ്വം ബോര്ഡ് അംഗം

പത്തനംതിട്ട: സന്നിധാനത്ത് യുവതികള് എത്തിയാല് നട അടച്ച് പടിയിറങ്ങുമെന്ന തന്ത്രിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് ദേവസ്വംബോര്ഡ് അംഗം കെപി ശങ്കര്ദാസ്.

ശബരിമലയിലെ സമരം ഭക്തരുടെ സമരമായി കാണാന് കഴിയണമെന്നും തന്ത്രിമാര് സമരമുഖത്ത് എത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില് നിന്ന് വ്യത്യസ്തമായി പൊതുവേ ശാന്തമായ അന്തരീക്ഷമാണുളളത്. നിരോധനാജ്ഞ 22 വരെ തുടരാന് ജില്ലാ കളക്ടര് ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില് ശബരിമലയില് കനത്ത സുരക്ഷാസംവിധാനങ്ങള് തുടരും.
കൂടുതല് യുവതികള് ഇന്നും ശബരിമലയില് എത്തുമെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
12 യുവതികള് ഇന്ന് ശബരിമലയില് ക്ഷേത്രദര്ശനത്തിന് എത്തുമെന്ന വാര്ത്തയില് കൂടുതല് വിവരങ്ങള് നല്കാന് പൊലീസ് തയ്യാറായിട്ടില്ല. ശബരിമലയിലേക്ക് കോഴിക്കോട് നിന്നുളള സ്ത്രീകളുടെ 30 അംഗ സംഘം എത്തുന്നുവെന്ന റിപ്പോര്ട്ടുകളുമുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.