Advertisements

പാട്ടുകാരനായ കേന്ദ്രമന്ത്രിക്കെതിരെ പാട്ടുപാടി വിദ്യാര്‍ഥികളുടെ പ്രതിഷേധം; ജാദവ്പുര്‍ സര്‍വകലാശാലയില്‍ നടന്നത്

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വകലാശാലയിലെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോക്കെതിരെ പാട്ടുപാടി പ്രതിഷേധിച്ച് ഇടതുവിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകര്‍. ഗായകന്‍ കൂടിയായ കേന്ദ്രമന്ത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് കാമ്പസില്‍ വിദ്യാര്‍ഥികള്‍ തീര്‍ത്തത്. പീപ്പിള്‍സ് റിപ്പോര്‍ട്ടറാണ് കേന്ദ്രമന്ത്രിക്കെതിരെ പാട്ടുപാടി വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവിട്ടത്. ഈസമയം മാധ്യമപ്രവര്‍ത്തകരുടെ വാഹനത്തിനു മുകളിലിരിക്കുകയായിരുന്നു മന്ത്രി. ഇടയ്ക്ക് വിദ്യാര്‍ഥികളുടെ പാട്ടിന് അദ്ദേഹം ചെറിയ രീതിയില്‍ കൈയടിക്കാന്‍ ശ്രമിക്കുന്നതായും വീഡിയോയില്‍ക്കാണാം. മണിക്കൂറുകളോളം സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ കുടുങ്ങിയ മന്ത്രിയെ പുറത്തെത്തിച്ചത് ബംഗാള്‍ ഗവര്‍ണറാണ്.സംഭവം ഗൗരവമുള്ളതാണെന്നു പറഞ്ഞ ഗവര്‍ണര്‍ ജന്‍ദീപ് ധന്‍കര്‍, അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദ്ദേശം നല്‍കി.നവാഗതരെ സ്വീകരിക്കാനായി എ.ബി.വി.പി സംഘടിപ്പിച്ച പരിപാടിയ്‌ക്കെത്തിയതായിരുന്നു ബാബുല്‍ സുപ്രിയോ. ‘ബാബുല്‍ സുപ്രിയോ ഗോ ബാക്ക്’ വിളികളുമായി സര്‍വകലാശാലാ കവാടത്തില്‍ നിലയുറപ്പിച്ച വിദ്യാര്‍ഥികള്‍ ആരെയും അകത്തേക്ക് കയറ്റിവിട്ടില്ല. ഒന്നരമണിക്കൂറോളമാണ് മന്ത്രിയെ അവര്‍ തടഞ്ഞുവെച്ചത്.എസ്.എഫ്.ഐ അടക്കമുള്ള ഇടതുവിദ്യാര്‍ഥി സംഘടനകളാണ് പ്രതിഷേധിച്ചത്. പിന്നീട് സര്‍വകലാശാലാ കാമ്പസില്‍ നിന്നു മടങ്ങാനൊരുങ്ങവെ വിദ്യാര്‍ഥികള്‍ തലമുടിയില്‍ പിടിച്ചുവലിക്കുകയും തള്ളുകയും ചെയ്തുവെന്നാണ് മന്ത്രിയുടെ ആരോപണം. തുടര്‍ന്നാണ് ഗവര്‍ണറെത്തിയത്. സഹായത്തിന് പൊലീസുമുണ്ടായിരുന്നു. അതിനിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതുമൂലം ഗവര്‍ണറുടെ വാഹനവ്യൂഹവും കാമ്പസില്‍ കുടുങ്ങി.തുടര്‍ന്ന് പ്രതിഷേധത്തില്‍ രോഷാകുലരായ എ.ബി.വി.പിക്കാര്‍ സര്‍വകലാശാലയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തു. സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസ് എ.ബി.വി.പി കത്തിച്ചുകളഞ്ഞെന്ന ആരോപണവുമുണ്ട്.തുടര്‍ന്നാണ് ഗവര്‍ണറെത്തിയത്. സഹായത്തിന് പൊലീസുമുണ്ടായിരുന്നു. അതിനിടെ റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതുമൂലം ഗവര്‍ണറുടെ വാഹനവ്യൂഹവും കാമ്പസില്‍ കുടങ്ങി. തുടര്‍ന്ന് പ്രതിഷേധത്തില്‍ രോഷാകുലരായ എ.ബി.വി.പിക്കാര്‍ സര്‍വകലാശാലയുടെ വസ്തുവകകള്‍ അടിച്ചുതകര്‍ത്തു. സര്‍വകലാശാലയിലെ യൂണിയന്‍ ഓഫീസ് എ.ബി.വി.പി കത്തിച്ചുകളഞ്ഞെന്ന ആരോപണവുമുണ്ട്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: