കുത്തുപറമ്പ് എലിപറ്റിച്ചിറയിൽ യുവാവിന്റെ മൃതദേഹം

കുത്തുപറമ്പ എലിപറ്റിച്ചിറയിൽ ശാരദാസ് ഹോട്ടലിന്റെ പുറകിൽ വയലിൽ വെള്ളക്കെട്ടിൽ സുമാർ 30 വയസ്സ്

തോന്നിക്കുന്ന ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ കൂത്തുപറമ്പ് പോലീസ് സ്ഥലത്തു എത്തി. അന്വേഷണം ആരംഭിച്ചു. രണ്ടു ദിവസം മുൻപ് കർണാടകത്തിൽ നിന്നും അരിയുമായി ലോറിയിൽ ക്ലീനറായി കൂത്തുപറമ്പിൽ വന്നതാണ്. പക്ഷെ കൂത്തുപറമ്പിൽ എത്തിയതിനു ശേഷം ക്ലീനറെ കാണാതായി യെന്നു ലോറി ഡ്രൈവർ രാജു പറഞ്ഞു. രാജു നാട്ടിലേക്കു തിരിച്ചു പോകുകയും ചെയ്തു. പിന്നീട് ഈ യുവാവ് കൂത്തുപറമ്പ് ടൗണിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി പലരും കണ്ടിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യം അനുഭവിക്കുന്ന ആളാണ് യുവാവ് യെന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. അരി മർച്ചന്റ് വഴി ബന്ധപ്പെട്ടപ്പോൾ ബാംഗ്ലൂർ കെ ആർ നഗറിലെ പ്രവീൺ (28) വയസ്സ് യെന്ന ആളാണ് മരിച്ചതെന്നും, കൈയിൽ പേര് പച്ചകുത്തിയത് ആളെ തിരിച്ചറിയാൻ സാധിച്ചുവെന്നും പോലീസ് പറഞ്ഞു. ബന്ധുക്കൾ കൂത്തുപറമ്പിലേക്കു പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ഫോറൻസിക് വിദഗ്ധരും, ഫിംഗർ പ്രിന്റ് വിദഗ്ധരും,പോലീസ് നായും സ്ഥലത്തു എത്തി തെളിവുകൾ ശേഖരിച്ചു. കൂത്തുപറമ്പ് എസ് ഐ നിഷിത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.