നിർദ്ധന വിദ്യാർത്ഥികൾക്ക് കെ.എം.സി.സിയുടെ സ്നേഹക്കുപ്പായം

കൊളച്ചേരി : പെരുന്നാളിന്റെ ഭാഗമായി മയ്യിൽ കൊളച്ചേരി പഞ്ചായത്തിലെ നിർദ്ധന വിദ്യാർഥികൾക്ക് അബൂദാബി

കെ.എം.സി.സി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹക്കുപ്പായം. പതിനഞ്ച് ശാഖകളിൽപെട്ട എൺപത് വിദ്യാർഥികൾക്കാണ് പെരുന്നാൾ വസ്ത്രം നൽകിയത്. മുഴുവൻ കുട്ടികളും കമ്പിൽ ടൗണിലെ പ്രശസ്തമായ ഷോപ്പിൽ ചെന്ന് തങ്ങൾക്കിഷ്ടമുള്ള വസ്ത്രവും ചെരുപ്പും കുട്ടികൾ തന്നെ തെരഞ്ഞെടുക്കുകയായിരുന്നു. അബൂദാബി കെ.എം.സി.സി കൊളച്ചേരി പഞ്ചായത്ത് കോഡിനേറ്റർ മുസ്തഫ കോടിപ്പോയിൽ, മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി സലാം പാമ്പുരുത്തി, വൈസ് പ്രസിഡണ്ട് ഇ.കെ അബ്ദുൽ ഖാദർ ഹാജി, അഹമദ് കണിയറക്കൽ, ഹനീഫ പാട്ടയം കെ.എം.സി.സി ഭാരവാഹികളായ സി.എം മഹ്മൂദ്, മുഹമ്മദ് കുഞ്ഞി പന്ന്യങ്കണ്ടി എന്നിവർ നേതൃത്വം നൽകി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.