Advertisements

വിഴിഞ്ഞത്തുനിന്നും കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

തിരുവനന്തപുരം: കനത്ത മഴയ്ക്കിടെ വിഴിഞ്ഞത്തു നിന്നും കൊല്ലം നീണ്ടകരയില്‍ നിന്നും കാണാതായ ഏഴു മത്സ്യത്തൊഴിലാളികളില്‍ നാല് പേരെ കണ്ടെത്തി. വിഴിഞ്ഞത്ത് നിന്ന് കാണാതായ നാല് പേരെയാണ് കണ്ടെത്തിയത്. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. രക്ഷപ്പെട്ട മത്സ്യത്തെഴിലാളികള്‍ കരയിലേക്ക് ഉടന്‍ എത്തും. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.വ്യാഴാഴ്ച വിഴിഞ്ഞത്തു നിന്ന് നാല് പേരെയും വെള്ളിയാഴ്ച നീണ്ടകരയില്‍ നിന്ന് മൂന്ന് പേരെയുമാണ് കാണാതായത്. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച്‌ തീരവാസികള്‍ പ്രതിഷേധിച്ചിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: