പെയ്ഡ് ന്യൂസ് നിരീക്ഷണത്തിന്  എംസിഎംസി കമ്മിറ്റി 

ലോക്‌സഭാ തെരഞ്ഞെടുപ്പിടോനുബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍, പണമോ പാരിതോഷികങ്ങളോ സ്വീകരിച്ച് നല്‍കുന്ന വാര്‍ത്തകള്‍ (പെയ്ഡ് ന്യൂസ്) തുടങ്ങിയവ നിരീക്ഷിക്കുന്നതിനും പരസ്യങ്ങള്‍ക്കുള്ള അനുമതി നല്‍കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ചെയര്‍മാനും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ മെംബര്‍ സെക്രട്ടറിയുമായ കമ്മിറ്റിയില്‍ തലശ്ശേരി സബ്കലക്ടര്‍ ആസിഫ് കെ യൂസഫ്, ഓള്‍ ഇന്ത്യ റേഡിയോ പ്രോഗ്രാം തലവന്‍ വി ചന്ദ്രബാബു, ദി ഹിന്ദു ദിനപ്പത്രം സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി മുഹമ്മദ് നസീര്‍, ഡിവൈഎസ്പി (ഡിസിആര്‍ബി) എം സുകുമാരന്‍ എന്നിവര്‍ അംഗങ്ങളാണ്. 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: