പൗ​ര​ത്വ ബി​ല്‍: ദ​ക്ഷി​ണേ​ന്ത്യ​യി​ല്‍ പ്ര​തി​ഷേ​ധം

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ ദ​ക്ഷി​ണേ​ന്ത്യ​യി​ലും പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന, ക​ര്‍​ണാ​ട​ക തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി തെ​രു​വി​ല​ങ്ങി.തെ​ലു​ങ്കാ​ന​യി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നാ​യി പു​റ​പ്പെ​ട്ട ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നൂ​റോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. സ​മ​ര സ്ഥ​ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ ബ​സ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പോ​ലീ​സ് ക​സ്റ്റ​യി​ലാ​ണ്. ബം​ഗ​ളൂ​രു​വി​ലും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റി​ങ്ങി​യ നൂ​റു ക​ണ​ക്കി​ന് വി​ദ്യാ​ര്‍​ഥി​ക​ളെ ക​സ്റ്റ​ഡ​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു​വി​ല്‍ ബി​ല്ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച ച​രി​ത്ര​കാ​ര​ന്‍ രാ​മ​ച​ന്ദ്ര ഗു​ഹ​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.ചെ​ന്നൈ​യി​ലും പ്ര​തി​ഷേ​ധ മാ​ര്‍​ച്ചു​ക​ള്‍​ക്ക് പോ​ലീ​സ് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി. ബില്ലിനെതിരെ മ​ദ്രാ​സ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ച്‌ സം​ഘ​ടി​പ്പി​ച്ച 15 വി​ദ്യാ​ര്‍​ഥി​ക​ളെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം ഉ​പ​രോ​ധി​ച്ച്‌ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി. പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​വ​രെ വി​ട്ട​യ​ച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: