Advertisements

കെ. കരുണാകരന്റെ എട്ടാം ചരമവാര്‍ഷികാചരണം 23ന് ടാഗോര്‍ സെന്റിനറി ഹാളില്‍ വെച്ച്‌ നടക്കും

തിരുവനന്തപുരം: ലീഡര്‍ കെ. കരുണാകരന്റെ എട്ടാം ചരമവാര്‍ഷികാചരണം കെ. കരുണാകരന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ 23ന് നടക്കും. തിരുവനന്തപുരം ടാഗോര്‍ സെന്റിനറി ഹാളില്‍ രാവിലെ 10ന് നടക്കുന്ന അനുസ്മരണസമ്മേളനം രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാനായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉദ്ഘാടനച്ചടങ്ങില്‍ രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും. പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, കെ. മുരളീധരന്‍, ബെന്നി ബെഹനാന്‍, ഒ. രാജഗോപാല്‍, വി.എസ്. ശിവകുമാര്‍ എന്നിവര്‍ സംസാരിക്കും.
കരുണാകരന്റെ ജീവിതചിത്രം വ്യക്തമാക്കുന്ന ഫോട്ടോപ്രദര്‍ശനം രാവിലെ 9.30ന് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: