കല്യാശേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സഹോദരൻ കുഞ്ഞിരാമ മാരാരുടെ പേരമകനുമായ ടി.വി സുരേഷ് അന്തരിച്ചു

കല്യാശ്ശേരി: കല്യാശേരിയിലെ പ്രമുഖ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ സഹോദരൻ കു ഞ്ഞിരാമ മാരാരുടെ പേരമകനുമായ ടി.വി. സുരേഷ് (63) അന്തരിച്ചു കല്യാശ്ശേരിയിൽ കോൺഗ്രസിന്റെ പ്രവർത്തനം സജീവമാക്കുന്നതിനായി വിവിധ തുറകളിലെ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. ഇപ്പോൾ കോൺഗ്രസിന്റെ കല്യാശേരി ബ്ലോക്ക് കമ്മിറ്റി അംഗവും കല്യാശ്ശേരി അഗ്രിക്കൾച്ചറിസ്റ്റ് ആന്റ് ലേബേർസ് വെൽഫേർ സഹകരണ സംഘം വൈസ് പ്രസിഡന്റുമാണ്. മന്ത്രിമാരായിരുന്ന പി.പി. ജോർജ്ജ്, അഡ്വ പി.ശങ്കരൻ , എൻ. ശക്തൻ നാടാർ എന്നിവരുടെ പേഴ്സണൽ സ്റ്റാഫംഗമായി വിവിധ കാലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. എൽ.ഐ.സി. ഡിവിഷണൽ മാസ്റ്റേർസ് ക്ലബ്ബംഗവും ഹൗസിങ്ങ് ഫിനാൻസിന്റെ അഡ്വൈസറുമാണ്. കല്യാശ്ശേരി ലക്ഷ്മി നിവാസിൽ പരേതരായ കറുമണ്ണിൽ കുഞ്ഞിരാമ മാരാരുടെയും സുനന്ദ മാരസ്യാരുടെയും മകനാണ്. ഭാര്യ – ഗീത ( കോഴിക്കോട്) സഹോദരങ്ങൾ – പത്മജ (കല്യാശ്ശേരി), മോഹൻദാസ് ( പയ്യന്നുർ ), ഇന്ദിര (പാലക്കാട്) മൃതദേഹം തിങ്കളാഴ്ച രാവിലെ 10 മുതൽ കല്യാശ്ശേരി ഹാജി മൊട്ടയിലെ ലക്ഷ്മി നിവാസിൽ പൊതുദർശനത്തിന് വെക്കും. വൈകുന്നേരം 2 മണിക്ക് കല്യാശ്ശേരി ബിക്കിരിയൻ

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: