സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്; നിരവധിയിടങ്ങളില്‍ ഉരുള്‍പൊട്ടി

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ചില പ്രദേശങ്ങളില്‍ ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു.കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ നാളെ ഞായറാഴ്ച്ച യെല്ലോ അലര്‍ട്ടുണ്ട്.അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് തിരുവനനന്തപുരം അമ്ബരിയിലും കോഴിക്കോട് ബാലുശ്ശേരിക്കടുത്തും ഉരുള്‍പൊട്ടി. മലവെള്ളപ്പാച്ചിലിലും മണ്ണൊലിപ്പിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: