നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്ററായി അഭയ് ശങ്കര്‍ ചുമതലയേറ്റു

കണ്ണൂര്‍: ഭാരത സര്‍ക്കാര്‍,യുവജനകാര്യ കായിക മന്ത്രാലയത്തിനുകീഴിലുള്ള നെഹ്റു യുവ കേന്ദ്രയുടെ കണ്ണൂര്‍ ജില്ലാ യൂത്ത് കോ-ഓര്‍ ഡിനേറ്ററായി എസ്.ആര്‍ അഭയ് ശങ്കര്‍ ചുമതലയേറ്റു.തിരുവനന്തപുരം സ്വദേശിയാണ്.കണ്ണൂരിന്റെ ചാര്‍ജ്ജ് വഹിച്ചിരുന്ന കെ.കുഞ്ഞഹമ്മദിന് നെഹ്റു യുവ കേന്ദ്ര വോളന്റിയര്‍മാരും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ടി.എം അന്നമ്മ, പയ്യന്നൂര്‍ വിനീത് കുമാര്‍, പി.കെ ഷംസീര്‍, പി. മിഥുന്‍ മോഹനന്‍, പ്രദീപന്‍ തൈക്കണ്ടി, പി. പ്രസീത, ആര്‍. സുരേന്ദ്രന്‍, എ. നിശാന്ത് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: