കണ്ണൂരിൽ കഞ്ചാവുമായ് രണ്ട് പേർ പിടിയിൽ

വിൽപ്പനക്കായ് കൊണ്ടുപോവുകയായിരുന്ന രണ്ടേകാൽ കിലോ കഞ്ചാവുമായ് രണ്ട് പേർ പിടിയിൽ. ഓണം-പെരുനാൾ പ്രമാണിച്ച്

അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ മയക്കുമരുന്നുകൾ കടത്തുന്നതായ് ഡി.വൈ.എസ്.പി സദാനന്ദന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ കാൾടെക്സിനു സമീപം ടൗൺ എസ്.ഐ ശ്രീജിത്ത് കൊടേരിയും സംഘവും വാഹന പരിശോധന നടത്തവേ KL59- L-8212 നംമ്പർ ബൈക്കിൽ വരുകയായിരുന്ന ആലുവ സ്വദേശി അഫ്സൽ ഹാരിസ് (25), പരിയാരം കോരൻപീടിക സ്വദേശി ഷിജോജോഷി (25) എന്നിവർ പോലീസിനെ കണ്ട് വാഹനം ഉപേക്ഷിച്ച് കടന്നു കളയാൻ ശ്രമിക്കവേയാണ് വിൽപ്പനയ്ക്കായ് കൊണ്ടുപോവുകയായിരുന്ന രണ്ടേകാൽ കിലോ കഞ്ചാവുമായ് പിടികൂടിയത് ഇവരെ വടകര സബ്ബ്ജയിലിൽ റിമാന്റ് ചെയ്തു. സംഘത്തിൽ സി.ഐ രത്ന്നകുമാർ, എസ്.ഐ ശ്രീജിത്ത് കൊടേരി, എ.എസ്.ഐ മഹിജൻ, ഷാഡോ പോലീസ് അജിത്ത്, സുഭാഷ്, മിഥുൻ എന്നിവർ പങ്കെടുത്തു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: