കണ്ണൂരിന് അഭിമാനം രക്ഷാദൗത്യത്തിൽ കണ്ണപുരത്തിന്റെ സ്വന്തം പൈലറ്റ്

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് നാവിക സേന നേരത്തെ തന്നെ രംഗത്തുണ്ട് ഹെലികോപ്ടറുകളിൽ വിവിധയിടങ്ങളിൽ നിന്നായ് നിരവധിപേരെയാണ് രക്ഷിക്കുന്നത്. രക്ഷാപ്രവർത്തനത്തിൽ അധികം ആരും ശ്രദ്ധിക്കാത്ത രണ്ട് പേരുണ്ട് കണ്ണൂർ കണ്ണപുരത്തിന്റെ അഭിമാനം പൈലറ്റ് ശ്രുതിസതീഷ് ഒപ്പം ഭർത്താവും പൈലറ്റുമായ തൃശ്ശൂർ സ്വദേശി ദേവ് രാജും. ഇരുവരുടെയും നേതൃത്വത്തിലുള്ളനാവികസേനാംഗങ്ങൾ നിരവധി പേരെയാണ് രക്ഷിച്ചത്. കണ്ണപുരം മാറ്റാങ്കിലെ മുതലയിൽ സതീഷ് ലീന ദമ്പതികളുടെ മൂത്തമകളാണ് ശ്രുതി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനും ഇരുവരും ശ്രദ്ധ ചെലുത്തുന്നുണ്ട്

. ഒപ്പം പൊതുജനങ്ങൾക്ക് നിർദ്ധേശം നൽകാനും ശ്രദ്ധിക്കുന്നുണ്ട്.ദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ ഈ യുവ പൈലറ്റ് ദമ്പതികളുടെ സേവനവും വിലമതിക്കാനാവാത്തതാണ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.