റോഡ് നവീകരണം പുനരാരംഭിച്ചു

കനത്ത സമ്മർദ്ദങ്ങൾക്കും സമര പ്രഖ്യാപനങ്ങൾക്കും ഒടുവിൽ, നിർത്തി വച്ച കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തി പുനരാരംഭിച്ചു.തലശ്ശേരി വളവുപാറ റോഡിൽ പഴയ നിരത്ത് ജംക്‌ഷൻ മുതൽ തൊക്കിലങ്ങാടി വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു വശം പ്രവൃത്തി നടത്തിയ ശേഷം മറുപകുതിയുടെ പണി അനിശ്ചിതമായി നീളുകയായിരുന്നു.ഇതേ തുടർന്ന് നിരവധി അപകടങ്ങളും അപകട മരണവും നടന്നിട്ടും കെഎസ്ടിപി അധികൃതരോ കരാറുകാരോ തിരിഞ്ഞ് നോക്കിയില്ല.കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയിൽ ഈ ഭാഗത്ത് റോഡിൽ കനത്ത വെള്ളക്കെട്ടും രൂപപ്പെട്ടിരുന്നു.തൊക്കിലങ്ങാടിയിൽ പാലാപ്പറമ്പ് റോഡിൽ നിന്ന് കനത്ത തോതിൽ വെള്ളം ജുമാ മസ്ജിദിന്റെ സമീപത്ത് കൂടെ റോഡിലേക്ക് ഒഴുകിയിറങ്ങി റോഡ് വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയുണ്ടായി.വാഹനങ്ങൾ തോണി തുഴയും പോലെ നീന്തി നീങ്ങുന്ന ദൃശ്യങ്ങളുമായി സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾ പരന്നിരുന്നു.രണ്ടാഴ്ച മുൻപ് ചേർന്ന നഗരത്തിലെ ട്രാഫിക് നവീകരണ സർവകക്ഷി സമിതി യോഗത്തിൽ പ്രവൃത്തി ഉടനെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ ഉറപ്പ് നൽകിയെങ്കിലും ആരംഭിച്ചില്ല.ഇടതുപക്ഷ യുവജന സംഘടനകൾ തന്നെ സമര പ്രഖ്യാപനം നടത്തി മുന്നോട്ട് വരികയും ജനകീയ രോഷം ശക്തിപ്പെടുകയും ചെയ്തതോടെയാണ് ഇന്നലെ രാവിലെ പ്രവൃത്തി ആരംഭിച്ചത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.