റേഷൻ കാർഡ് വിതരണം

പുതിയ റേഷൻ കാർഡിനായി പഞ്ചായത്ത്/മുനിസിപ്പൽ/സോണൽ ക്യാമ്പിൽ അപേക്ഷ നൽകിയവർക്ക് (ഓൺ ലൈൻ അക്ഷയ അപേക്ഷകൾ ഒഴികെ) കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ കാർഡുകൾ വിതരണം ചെയ്യും. അപേക്ഷകർ ക്യാമ്പിൽ നിന്ന് ലഭിച്ചിട്ടുളള ടോക്കണും നിലവിൽ പേരുകൾ ഉൾപ്പെട്ട റേഷൻ കാർഡും, കാർഡുകളുടെ വിലയും സഹിതം രാവിലെ 10.30 നും 4 മണിക്കും ഇടയിൽ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ഹാജരായി കാർഡ് കൈപ്പറ്റേണ്ടതാണ്.  അന്നേ ദിവസം റേഷൻ കാർഡ് സംബന്ധിച്ച മറ്റ് അപേക്ഷകൾ ഒന്നും സ്വീകരിക്കുകയില്ല.  തീയ്യതി, പഞ്ചായത്ത്/മുനിസിപ്പാലിറ്റി,  ടോക്കൺ നമ്പർ എന്ന ക്രമത്തിൽ.  ഫെബ്രുവരി 20 – കണ്ണൂർ – 203325 മുതൽ 3469 വരെ.  21 – ചെറുതാഴം – 2895 മുതൽ 3106 വരെ.  23 – നാറാത്ത് – 3107 മുതൽ 3324 വരെ.  25 – മാട്ടൂൽ – 3470 മുതൽ 3698 വരെ.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.