Advertisements

DYFI അഴീക്കൽ മേഖലാ കമ്മിറ്റിയുടെ ബാഡ്മിന്റൺ ടൂർണമെന്റിൽ ഗ്രാൻമ കലാകായിക വേദി ജേതാക്കൾ

DYFI അഴീക്കൽ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കീച്ചിപ്രത്ത് രമേശൻ സ്മാരക ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയുള്ള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഗ്രാൻമ കലാകായിക വേദി ജേതാക്കളായി. ഫൈനലിൽ മഹറൂഫ് ആൻഡ് പാർട്ണർ ചെമ്മരശ്ശേരിപ്പാറയെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്ക് സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ എൻ ധീരജ് കുമാർ ട്രോഫികൾ വിതരണം ചെയ്തു. ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക്‌ മീറ്റിൽ വെള്ളിമെഡൽ ജേതാവായ സന്ദീപ് അഴീക്കോടിനെ ചടങ്ങിൽ സിപിഐ(എം) അഴീക്കോട്‌ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാമചന്ദ്രൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ പി പ്രശാന്തൻ, സിപിഎം കണ്ണൂർ ഏരിയ കമ്മിറ്റി അംഗം ഷഹറാസ് എന്നിവർ സമ്മാനദാനച്ചടങ്ങിൽ സംബന്ധിച്ചു. സ്പോർട്സ് കൗൺസിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ട എൻ ധീരജ് കുമാറിനെ DYFI അഴീക്കൽ മേഖലാ സെക്രട്ടറി എം വി ലജിത്ത് ഉപഹാരം നൽകി അനുമോദിച്ചു. ഷിസിൽ തേനായിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ എം ടി മിഥുൻ നന്ദി രേഖപ്പെടുത്തി

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: