മാലൂരിൽ ബൈക്കിൽ യാത്രചെയ്യവേ സിപിഎം പ്രവർത്തകരെ തടഞ്ഞുനിർത്തി ആക്രമിച്ചതായി പരാതി
മാലൂർ പൂവംപൊയിലിലെ സി.പി.എം. ബ്രാഞ്ചംഗം കെ.ശരത്ത് (21), ബാലസംഘം ശിവപുരം വില്ലേജ് പ്രസിഡന്റ് എം.അക്ഷയ് (18) എന്നിവർക്കാണ് മർദനമേറ്റത്.ശനിയാഴ്ച്ച വൈകിട്ട് 5.30ഒടെയാണ് സംഭവം ഇരുവരെയും കൂത്തുപറമ്പ് താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. കരേറ്റയിൽ ആർ.എസ്.എസ്. പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് പറയുന്നത്. സംഭവത്തിൽ സി.പി.എം. ശിവപുരം ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.