സി.എച്ച് സെന്റെറിന് പള്ളിപ്രം ശാഖാ കെ എം സി സി സോളാർ വാട്ടർ ഹീറ്റർ നല്കി.

കണ്ണൂർ:വാർധക്യവും രോഗവും കീഴടക്കിയ ശരീരവുമായി സി.എച്ച് സെന്ററിന്റെ അകത്തളങ്ങളിൽ കഴിയുന്ന രോഗികൾക്ക് ആശ്വാസമേകാൻ പള്ളിപ്രം ശാഖ കെ എം സി സി വക സോളാർ വാട്ടർ ഹീറ്റർ നല്കി. ശൈത്യകാലാവസ്തയിലും മറ്റും പ്രയാസമനുഭവിക്കുന്ന എളയാവൂർ സി.എച്ച് സെന്റർ സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ സംരംഭം. ഇതിനു പുറമെ ഒരാഴ്ചത്തേക്കുള്ള ഭക്ഷണ സാധനങ്ങളും കെ.എം.സി.സി. വകയായി നൽകി.നേരത്തെ സി.എച്ച് സെന്റർ ഹോസ്പിറ്റലിലെ മയ്യിത്ത് പരിപാല കേന്ദ്രത്തിൽ ജിദ്ദ ശറഫിയ്യ കെ എം സി സി യും സോളാർ വാട്ടർ ഹീറ്റർ സ്ഥാപിച്ചിരുന്നു.

സി.എച്ച്.സെന്ററിൽ നടന്ന പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം സി. എറമുളളാന്റെ അധ്യക്ഷതയിൽ റിയാദ് കെ.എം.സി.സി. കണ്ണൂർ ജില്ലാ പ്രസിഡണ്ട് വി.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം മൗലവി മടക്കിമല മുഖ്യ പ്രഭാഷണം നടത്തി.ബി കെ ഇസ്മയിൽ ഹാജി, എൻ.അബ്ദുള്ള, സി.എച്ച്.സെന്റർ ചെയർമാൻ സി.എച്ച്.മുഹമ്മദ് അഷ്റഫ്, ജനറൽ സിക്രട്ടറി കെ.എം ഷംസുദ്ദീൻ,വി എം ഖാലിദ്‌, ഡി.വി.മുഹമ്മദ് ആഷിഖ്,സി അബ്ദുൾ ജബ്ബാർ ഹാജി, എൻ.കെ.മഹമൂദ്, പി.കെ.ഫാറൂഖ് ഹാജി,പി.പക്കർ,കെ താഹിർ, ഷഫീക് ടി കെ, ശരീഫ് ടി പി, ഫസൽ എ, ഇർഷാദ് എ പി, അസ്‌ലം എ പി, എൻ.പി.കുഞ്ഞിമുഹമ്മദ്, ആർ.എം. ഷബീർ, സി.പി.അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: