കൂത്തുപറമ്പിൽ ചന്ദനം മുറിച്ച് കടത്തുന്നതിനിടയിൽ രണ്ട് പേര്‍ പിടിയില്‍.

കണ്ണൂർ കൂത്തുപറമ്പ്:ചന്ദനം മുറിച്ച് കടത്തുന്നതിനിടയില്‍ രണ്ട് പേര്‍ പിടിയില്‍. നീര്‍വേലി ഏളക്കുഴിയിലെ

കേളോത്ത് വീട്ടില്‍ പി കെ ശ്രീജിത്ത് (24), കണ്ടംകുന്നിലെ റൗഫ് (40) എന്നിവരെയാണ് ചന്ദനം സഹിതം നാട്ടുക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.15 കിലോയിലധികം ചന്ദനം ഇവരുടെ കൈകളില്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച്ച രാത്രി 8 ഓടെയാണ് സംഭവം. മെരുവമ്പായി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ചന്ദനം മുറിച്ച് ബൈക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുമ്പോഴാണ് അസാധരണമായി ശ്രീജിത്തിനെ കണ്ടപ്പോള്‍ പിടികൂടിയത്. ഇതിന് മുമ്പും ഈ ഭാഗത്ത് നിന്ന് ചന്ദനം മോഷണം പോയിരുന്നു. അതിനാല്‍ നാട്ടുക്കാര്‍ ഈ പരിസരം നീരിക്ഷണം നടത്തിയിരുന്നു. പ്രതികളെ കൂത്തുപറമ്പ് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: