Advertisements

മട്ടന്നൂരിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്

മട്ടന്നൂർ: കാർ നിയന്ത്രണം വിട്ട് പെട്ടികടയിലേക്ക് പാഞ്ഞുകയറി രണ്ട് പേർക്ക് പരിക്ക്. ഉരുവച്ചാൽ മെരുവമ്പായി

പാലത്തിന് സമീപം റോഡരികിൽ ഫ്രൂട്സ് കച്ചവടം നടത്തുന്ന പെട്ടികടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. മെരുവമ്പായിലെ തൻസീർ (35) മുസ്ഥഫ (36) എന്നിവരെ പരിക്കുകളോടെ തലശേരി ഇന്ദിരാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം കൂത്തുപറമ്പിൽ നിന്ന് ഉരുവച്ചാലിലേക്ക് വരികയായിരുന്ന മാരുതി ആൾട്ടോ കാർ ആണ് നിയന്ത്രണം വിട്ട് പെട്ടിക്കടയിലേക്ക് ഇടിച്ചു കയറുകയും രണ്ട് പേരെ ഇടിച്ചു തെറിപ്പിക്കുകയും ചെയ്തത്.നിയന്ത്രണം വിട്ട കാറിന്റെ ഇടിയുടെ ആഘാതത്തിൽ തൻസീർ അതുവഴി കടന്നു പോവുകയായിരുന്ന മറ്റൊരു കാറിന് മുകളിലേക്കും മുസ്ഥഫ സമീപത്തെ പറമ്പിലേക്കും തെറിച്ചു വീഴുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇരുവരെയും ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: