AEGCT തെരുവിലെ മക്കൾ ചാരിറ്റി പ്രവർത്തകർ ഇന്നലേയും മൂന്ന് പേർക്ക് തുണയായി

14/08/2018നു കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവശ നിലയിൽ കണ്ടെത്തിയ 22 വയസ് പ്രായം തോന്നിക്കുന്ന മംഗ്രൂ (mamgru) എന്ന അന്യസംസ്ഥാനക്കാരനായ യുവാവിനെ AEGCT തെരുവിലെ മക്കൾ ചാരിറ്റി കമ്മറ്റി സെക്രട്ടറി റഫീഖ് അഴിക്കോട്
ബഷീർ പൂതപ്പാറ എന്നിവർ ചേർന്ന് കണ്ണൂർ ഗവർമെന്റ് ഹോസ്പിറ്റലിൽ ചികിത്സ നൽകി അവിടെ അഡ്മിറ്റ് ചെയ്തിരുന്നു ഇന്നലെ റഫീഖ് അഴിക്കോട്. സവാദ് മയ്യിൽ. സനിൽ കുമാർ പിണറായി. എന്നിവർ ചേർന്ന് പേരാവൂർ കൃപ ചാരിറ്റി നടത്തുന്ന കൃപ അഗതി മന്ദിരത്തിൽ എത്തിച്ചു.

കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ പഴയങ്ങാടി നാട്ടുകാർ എത്തിച്ച 72 വയസ് പ്രായമുള്ള കുഞ്ഞിരാമൻ എന്നവർ AEGCT തെരുവിലെ മക്കൾ ചാരിറ്റി സെക്രട്ടറി റഫീഖ് അഴിക്കോട്. സവാദ് മയ്യിൽ. സനൽകുമാർ പിണറായി എന്നിവർ ചേർന്ന് പേരാവൂർ കൃപ ചാരിറ്റി നടത്തുന്ന കൃപ അഗതി മന്ദിരത്തിൽ എത്തിച്ചു.

മാനസിക വൈകല്യം ഉള്ള തളിപ്പറമ്പ കുപ്പം സ്വദേശിവിജയൻ എന്നവർ വഴി തെറ്റി പേരാവൂർ കൃപ ചാരിറ്റി കമ്മറ്റി നടത്തുന്ന കൃപ അഗതി മന്ദിരത്തിൽ എത്തപ്പെട്ടു അവിടെ നിന്നും തെരുവിലെ മക്കൾ ചാരിറ്റി പ്രവർത്തകർ റഫീഖ് അഴിക്കോട്. സവാദ് മയ്യിൽ. സനൽകുമാർ പിണറായി എന്നിവർ ചേർന്ന് അവരുടെ വീട്ടിൽ എത്തിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.