മഴക്കെടുതി നേരിടാൻ വെൽഫെയർ പാർട്ടി കർമ്മസമിതി രൂപീകരിച്ചു

ഇരിട്ടി : മഴക്കെടുതി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർമ്മസമിതി രൂപീകരണം ഉളിയിൽ ലുലു ഹൗസിൽ സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ധീൻ കരിവെള്ളൂർ അദ്ധ്യക്ഷത വഹിച്ചു. FITU ജില്ലാ പ്രസിഡണ്ട് എ.അഹമ്മദ് കുഞ്ഞി ,ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് എം. ഖദീജ ,വെൽഫെയർ പാർട്ടി വാർഡ് കൗൺസിലർമാരായ

എ ടി .സമീറ , മാജിദ അശ്ഫാഖ് ,സീനത്ത് സലാം തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലം പ്രസിഡണ്ട് പി.വി സാബിറ ടീച്ചർ സ്വാഗതംപറഞ്ഞു.ജില്ല വൈസ് പ്രസിഡണ്ട്

വി.വി ചന്ദ്രൻ മാസ്റ്റർ സമാപനം നടത്തി. ജില്ലാ ട്രഷറർ ശാഹിന ലത്തീഫ്, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ കെ കെ അബ്ദുള്ള, SAP അബ്ദുസ്സലാം, ജില്ലാ സെക്രട്ടറിമാരായ NM ഷഫീഖ് ,C.ഇംത്യാസ് എന്നിവർ നേതൃത്വം നൽകി…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: